ഒമാൻ : ഒമാനിലുണ്ടായ വാഹനാപകടത്തിൽ കുന്നമംഗലം സ്വദേശി മരിച്ചു.ചൂലാംവയൽ കെഎംസിസി വൈസ് പ്രസിഡന്റും മസ്കറ്റ് സിനാവ് സമദ് ഏരിയ കെഎംസിസി അംഗവുമായ ആമ്പ്രമ്മൽ മുഹമ്മദ് കോയ (40) ആണ് മരിച്ചത്.ഇന്നലെ രാവിലെ സമായിലിലാണ് അപകടമുണ്ടായത്. മുഹമ്മദ് കോയ ഓടിച്ച ഇന്ധന ടാങ്കർ അപകടത്തിൽപ്പെടുകയായിരുന്നു.
മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: ഫൗസിയ. മക്കൾ: നിദ ഷെറിൻ, അസ്മിൽ അമീൻ