കോഴിക്കോട്: ഫാറൂഖ്
കോളേജിൽ വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടെ നടത്തിയ വാഹന റാലിയിൽ അപകടകരമായി ഓടിച്ച അഞ്ചു വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. ഗതാഗത നിയമം ലംഘിച്ചതിന് വാഹനങ്ങൾക്ക് പിഴ ഈടാക്കി. വാഹനങ്ങൾ ഓടിച്ച വിദ്യാർത്ഥികൾക്ക് ലൈസൻസ് ഉണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്.
വിദ്യാർത്ഥികളുടെ വാഹന ഘോഷയാത്രയിൽ പങ്കെടുത്ത നാല് കാറുകൾ, ഒരു ജീപ്പ് എന്നിവക്കെതിരെയാണ് നടപടി. ആകെ 47,500 രൂപയുടെ പിഴ നോട്ടീസാണ് അയച്ചത്.സെപ്റ്റംബർ 11 ബുധനാഴ്ചയായിരുന്നു സംഭവം. കോളേജ് ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ റോഡിലെ മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തിൽ അഭ്യാസം നടത്തിയത്.
മറ്റ് വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെയാണ് വിദ്യാർത്ഥികൾ ആഘോഷത്തിന്റെ പേരിലുള്ള ആഭാസം നടത്തിയിരിക്കുന്നത്.
ന്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് എംവിഡി കേസെടുത്തത്