തിരുവമ്പാടി : വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ധനസഹായം നല്കണകുക, വന്യമൃഗ ശല്ല്യം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നല്കുക, കാലോചിതമായി നഷ്ടപരിഹാരതുക വർദ്ധിപ്പിക്കുക, കാട്ടുപന്നി ആക്രമണത്തെ സ്വന്തം ജീവൻരക്ഷാർത്ഥം പ്രതിരോധിച്ച തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിലിനെതിരെ കേസെടുത്ത വനം വകുപ്പ് നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ടുമല, ബിന്ദു ജോൺസൺ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട് , ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, എ.സി ബിജു , സേവ്യർ കുന്നത്തേട്ട് പ്രസംഗിച്ചു.