കൊടുവള്ളി: നെല്ലാങ്കണ്ടിയിൽ രണ്ട് കാറുകളും ഒരു ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. നെല്ലാങ്കണ്ടിയിലെ എച്ച്പിയുടെ പെട്രോൾസ്റ്റേഷൻ്റെടുത്തെ വളവിലാണ് അപകടം നടന്നത്. കാറിലുള്ളവർ അടിവാരം,കൈതപ്പൊയിൽ സ്വദേശികളും ബൈക്ക് യാത്രക്കാരൻ പാലക്കുറ്റി സ്വദേശിയുമാണ്.പരിക്കേറ്റവരെ കോഴിക്കോട് മെഡി:കോളേജ് , ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല