പരപ്പന്‍പോയില്‍ : പരപ്പന്‍പോയില്‍ എളേറ്റില്‍ റോഡില്‍ പരപ്പന്‍പോയില്‍ കയറ്റത്തില്‍ ലോറി തകരാറിലായതിനെ തുടര്‍ന്ന് കുടുങ്ങി.ഗതാഗത തടസ്സം നേരിടുന്നുണ്ട്.വലിയ വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും കടന്നു പോകാന്‍ കഴിയില്ല.
ബൈക്ക്,കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് പള്ളിക്ക് പിറക് വശത്ത് കൂടി കടന്നു പോവാം.ലോറി തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.നേരത്തെയും ഇതേ സ്ഥലത്ത് നിരവധി തവണ വലിയ ലോറികള്‍ കുടുങ്ങിയിട്ടുണ്ട്.