താമരശ്ശേരി: താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജ് ഇലക്ഷനിൽ വിദ്യാർത്ഥി സംഘർഷം. കോളേജിന് സമീപം കോരങ്ങാട് അങ്ങാടിയിൽ വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നാലുപേർക്കാണ് പരുക്കേറ്റത്. എംഎസ്ഫ് നേതാക്കളായ തസ്ലീം, ജവാദ്, എസ് എഫ് ഐ ഭാരവാഹികളായ അതുൽ, ഷിജാസ് എന്നിവർക്കാണ് പരിക്കേറ്റത്.
വൈകീട്ട് കോരങ്ങാട് അങ്ങാടിയിൽ പ്രകടനം നടത്തി തിരികെ പോകുമ്പോഴാണ് എസ്എഫ്ഐ എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. നാലുപേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തസ്ലീമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോളേജ് ഇലക്ഷനിൽ ആകെയുള്ള 15 ൽ 12ഉം നേടി എസ് എഫ് ഐ വിജയിച്ചു. യുഡിഎസ്എഫ് 3 സീറ്റിൽ ഒതുങ്ങി.