പയമ്പ്ര: ഈസ്റ്റ് പൊയിൽ താഴത്തെ സുവർണ കുടുംബ ശ്രീയിലെ സിമി, കോമള, അഞ്ജിത, ശ്രീജ, രാജിനി എന്നീ ഐവർ സംഘം തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്ത പുഷ്പ കൃഷിയുടെ വിളവെടുപ്പ് വാർഡ് അംഗം ശശികല പുനപ്പോത്തിൽ ഉദ്ഘാടനം ചെയ്തു.
മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ രാമ ചന്ദ്രൻ നായർ. രാജൻ നായർ ധന്യശ്രീ, കെ. സി. ഭാസ്കരൻ, മിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.