അടിവാരം: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത തടസ്സം നേരിടുന്നു. ചുരം എട്ടാം വളവിൽ കർണ്ണാടക കെ എസ് ആർ ടി സി ബസ്സിൻ്റെ ജോയിൻറ് പൊട്ടിയാണ് തടസ്സം നേരിടുന്നത്. നേരത്തെ ആറാം വളവിൽ മറ്റൊരു ലോറി കേടായി കുടുങ്ങിയിരുന്നു. അതിൻ്റെ ഗതാഗത തടസ്സം തീരുന്നതിൻ്റ മുമ്പ് മറ്റൊരു ബ്ലോക്ക് കൂടെ തുടങ്ങിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും , പോലീസും സ്ഥലത്തുണ്ട്. വൺവേയായി വാഹനങ്ങൾ കടന്ന് പോവുന്നു. ബസ്സ് നന്നാക്കി ഗതാഗത' തടസ്സം നീക്കാനുളള ശ്രമങ്ങൾ നടന്ന് വരുന്നു. ഒഴിവു ദിവസമായതിനാൽ വലിയ വാഹന തിരക്കാണ് ഇന്ന് ചുരത്തിൽ അനുഭവപ്പെടുന്നത്