മാനന്തവാടി:വേൾഡ് ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി മാനന്തവാടി പി ടി എച്ചിന്റെ നേതൃത്വത്തിൽ ഹോളിസ്റ്റിക് പാലിയേറ്റീവ് സപ്പോർട്ട് ഡ്രൈവ് നടത്തി .ഡോക്ടർമാർ നേഴ്സ് മാർ 40 ഓളം വരുന്ന പാലിയേറ്റീവ് വളന്റിയർമാർ ഉൾപ്പെടുത്തി 8 ഓളം സ്‌കോഡുകളാക്കി തിരിച്ച് നിലവിൽ പി ടി എച്ച് പാലിയേറ്റീവ് കെയർ നൽകി വരുന്ന 45 ഓളം രോഗികളുടെ അടുത്ത് എത്തി അവരോടൊപ്പം ചിലവഴിച്ച് അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി
രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ സാമൂഹ്യ രാഷ്ട്രീയ പാലിയേറ്റീവ് രംഗത്തുള്ള നിരവധി പേർ പങ്കെടുത്തു ഡോക്ടർ സമീർ പാലിയേറ്റീവ് സന്ദേശം നൽകി സി കുഞ്ഞബ്ദുള്ള ഉൽഘാടനം ചെയ്തു ഡ്രൈവിന്റെ ഫ്‌ളാഗ് ഓഫ് കർമം ജില്ല ലീഗ് സെക്രട്ടറി .ഹാരിസ് കണ്ടിയൻ നിർവഹിച്ചു,അഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു,കടവത്ത് മുഹമ്മദ്,പടയൻ അമ്മദ് ,കൊച്ചി ഹമീദ് ,വെട്ടൻ അബ്ദുല്ല,കുന്നോത്ത് ഇബ്രാഹിം ഹാജി ,ഉസ്മാൻ പള്ളിയാൽ ,നസീർ തോൽപ്പെട്ടി,മുരിക്കഞ്ചേരി സുലൈമാൻ ഹാജി,കെ കെ സി മൈമൂന ,പി കെ അമീൻ ,സൽമ മോയി ,ബാലൻ ,കടവത്ത് ശറഫുദ്ധീൻ ,പി വി എസ് മൂസ,മുതിര മായൻ ,ലഫീഫ (സൈക്യാട്രി കൗൺസിലർ)കെ ടി അഷ്‌റഫ് ,ഉസ്മാൻ പൊണ്ണൻ,എന്നിവർ പങ്കെടുത്തു അഡ്വ റഷീദ് പടയൻ സ്വാഗതവും മോയിൻ കാസിമി നന്ദിയും പറഞ്ഞു