നാദാപുരം: പാറക്കടവ് കേയർ ആൻ്റ് ക്യൂയർ ആശുപത്രിയിൽ നിന്ന് ഡോക്ടറേ കണ്ട് മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് സറ്റാർട്ട് ചെയ്യുന്നതിനിടെയാണ് പൊട്ടിതെറിയോടെ തീ പിടിച്ചത്.ദമ്പതികൾ ഓടി രക്ഷപ്പെട്ടു.തിരക്കുള്ള സ്ഥലത്ത് തീ ആളി പടർന്നപ്പോൾ വൻ അപകടം ഒഴിവായത് തലനാഴിരക്ക്.ഇന്ന് പകൽ രണ്ട് മണിയോടെയാണ് അപകടം.
അപകടം നടന്ന ഉടനെ നാദാപുരത്ത് നിന്ന് സ്റ്റേഷൻ ഓഫീസർ വരുണിൻ്റെ നേതൃത്വത്തിലുള്ള ഫയർ ആൻ്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തിയിരുന്നു.
ഇതിന് മുമ്പേ ഓടി കൂടിയ നാട്ടുകാരും വ്യാപാരികളും തീ അണച്ചിരുന്നു.
തീപിടുത്തത്തെ തുടർന്ന് പാറക്കടവ് ടൗണിലും പരിസരത്തും ഏറെ നേരം പുക മൂടി.