യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു

Oct. 31, 2024, 6:09 p.m.

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്.

എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളിൽ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസിന്റെ ജനനം. ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്റെ പഠനം നാലാം ക്ലാസിൽ മുടക്കി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചലോട്ടക്കാരൻ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായിൽ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകർഷിച്ചത്.

അഞ്ചലോട്ടക്കാരന്റെ ജോലി രാജിവച്ച് പൗരോഹിത്യ ശ്രേണിയുടെ ആദ്യഘട്ടമായ കോറൂയോ പട്ടം നേടി. തുടർന്ന് പിറമാടം ദയറായിൽ എത്തുമ്പോൾ തോമസിന്റെ പ്രായം 23 വയസ്സായിരുന്നു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ൽ വൈദികപട്ടം സ്വീകരിച്ചു. ഫാദർ തോമസ് ചെറുവിള്ളിൽ എന്നായിരുന്നു ആദ്യ പേരുമാറ്റം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ആയ കാലത്ത് തന്നെ വെള്ളത്തൂവലിലും കീഴ്മുറിയിലും വലമ്പൂരിലും പള്ളിവികാരിയായി സേവനമനുഷ്ഠിച്ചു. കൊൽക്കത്തയിലെ കൽക്കരി ഖനിയിൽ ജോലി നോക്കുന്നവർക്കിടയിലും കഷ്മീരിലെ ഉതംപൂരിലും ഫാദർ തോമസ് ചെറുവിള്ളിൽ മിഷൻ പ്രവർത്തനങ്ങൾക്കിറങ്ങി. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങാനും പള്ളിവികാരിയായിരുന്ന അദ്ദേഹത്തിന് സാധിച്ചു. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകർഷിച്ച ഫാദർ തോമസ് ചെറുവിള്ളിൽ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വർണനാവുകാരൻ എന്നായിരുന്നു.


MORE LATEST NEWSES
  • വയനാട്ടിൽ ഓപ്പറേഷൻ റോയൽ സ്‌ട്രൈപ്സിന് പ്രതിസന്ധിയായി ആൺ കടുവ
  • മരണ വാർത്ത
  • ‘എനി ടൈം മണി’ ഓഫീസിലെ മോഷണം ;കുറ്റവാളികൾ ആറുപേരെ കൊന്ന കേസിലെ പ്രതികൾ
  • റേഷൻ കട ഉടമയെ ആക്രമിച്ച് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ
  • ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡു; തരംഗമായി ഗൂഗിൽ പേയുടെ ലഡു ഗെയിം
  • അധ്യാപികയെ തെരുവുനായ ആക്രമിച്ചു
  • പങ്കാളിത്തപെൻഷൻ, തുല്യനീതിയുടെ മരണവാറൻ്റ്; സ്റ്റേറ്റ് എൻ.പി.എസ് കളക്ടീവ് കേരള
  • താമരശ്ശേരി സബ് ജില്ലാ കലാമേളയിൽ ഹാട്രിക് വിജയം സ്വന്തമാക്കി ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി
  • താമരശ്ശേരി ഉപജില്ലാകലാമാമാങ്കത്തിൽ വൻവിജയം കൈവരിച്ച് എസ് എസ് എം യൂപി സ്ക്കൂൾ
  • സ്കൂൾ കലോത്സവത്തിൽ തിളങ്ങി കൈതപ്പൊയിൽ ജി എം യു പി എസ് .
  • അനുസ്മരണ സമ്മേളനം നടത്തി.
  • വോട്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
  • സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം നടത്തി പിപ്പോ ബോനോ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ
  • നിലമ്പൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരണപ്പെട്ടു
  • തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ
  • മണ്ണുമാന്തി യന്ത്രത്തിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം.
  • ടെക്നോപാർക്കിൽ ജോലി വക്ദാനം പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • താമരശ്ശേരി സബ്ജില്ല കലോത്സവം,പള്ളിപ്പുറം(ചാലക്കര)ജി .എം.യു.പി സ്കൂളിന് മികച്ച നേട്ടം:
  • ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകന് ജീവപര്യന്തം തടവ്
  • താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ തിളങ്ങി
  • ചുരത്തിൽ വാഹനാപകടം
  • കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി
  • വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
  • വയനാടിനൊരു കൈത്താങ്ങ്
  • യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം;പ്രതി പിടിയിൽ
  • പെൺ സുഹൃത്തിനെ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
  • പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം
  • വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ഫ്ലൈയിം​ഗ് സ്ക്വാഡ് പരിശോധനയിൽ പിടിച്ചത് 16 ലക്ഷം രൂപ
  • സിലിണ്ടറിൽ പച്ചവെള്ളം നിറച്ചുള്ള തട്ടിപ്പിനെതിരെ നടപടി
  • മരണ വാർത്ത
  • കോഴിക്കോട് സ്വദേശിയായ യുവതിയെ അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു
  • ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു
  • ബോൾ തലയിൽ കൊണ്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു
  • നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
  • ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു.
  • വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
  • കോഴിക്കോട് കടയുടമയ്ക്ക് നേരെ കത്തി വീശി പരാക്രമം
  • *പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ച് ദമ്പതികൾ രക്ഷപ്പെട്ടത് തലനാഴിരക്ക്
  • നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം   
  • മ​ർ​ദ്ദന​മേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ മ​രി​ച്ച സം​ഭ​വം;പ്ര​തി​യു​ടെ ശി​ക്ഷ ശ​രി​വെ​ച്ചു
  • നീലേശ്വരം വെടിക്കെട്ടപകടം; വധശ്രമത്തിന് കേസെടുത്തു, പത്ത് പേരുടെ നില ​ഗുരുതരം
  • ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൈ കഴുകുന്നതിനിടെ യുവാവ് കുളത്തിൽ വീണ് മുങ്ങി മരിച്ചു
  • വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • അബ്ദുറഹീമിനെ കാണാന്‍ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു.
  • അഞ്ച് വയസുകാരൻ കുളത്തിൽ വീണു മരിച്ചു.
  • ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവിനെ ദാരുണാന്ത്യം