പൂനൂർ :
പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതോടെ സർക്കാർ ജീവനക്കാരുടെ ഇടയിൽ തുല്യനീതിക്ക് മരണവാറൻ്റ് ഉണ്ടാക്കിയെന്നും
ഇതിനകം
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വിരമിച്ചവർക്ക് പ്രതിമാസം ആയിരത്തി ഇരുന്നൂറ് രൂപയിൽ
താഴെ
പെൻഷൻ മാത്രവും മറ്റുചിലർക്ക് പെൻഷനില്ലാത്ത സ്ഥിതിയും ആയതിനാൽ
ജീവിക ദുരന്തത്തിലാണന്നും
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ വിരുദ്ധ സംഘടനയായ സ്റ്റേറ്റ് എൻ.പി.എസ് കളക്ടിവ് കേരള ( എസ്. എൻ .പി.എസ് .ഇ . സി. കെ )
പൂനൂർ എരിയ കൺവെൻഷൻ ഉദ്ലാടനം ചെയ്ത് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റഹീസ് പി കെ
പറഞ്ഞു.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുവാനുള്ള പ്രക്ഷോഭം വിജയം കാണുന്നത് വരെ
മുഴുവൻ ജീവനക്കാരും
സമരത്തിൽ അണിചേരണമെന്ന്
കൺവെൻഷൻ ആവശ്യപ്പെട്ടു.
പൂനൂർ ഗാഥ കോളേജിൽ വെച്ച്
നടന്ന ഏരിയ തല കൺവെൻഷനിൽ ഷരീഫ് പനക്കോട് അധ്യക്ഷത വഹിച്ചു.
പൊന്നുമണി കെ കെ
,അബ്ദുൾ ലത്തീഫ് പി
പ്രജിത്ത് കുമാർ കെ
നൗഷാദ് കെ, നൗഫൽ കിഴക്കോത്ത്, ഹരിദാസൻ പുതുപ്പാടി
തുടങ്ങിയവർ സംസാരിച്ചു. വി. കെ ഷെഫീക്ക് സ്വാഗതവും നൗഷാദ് ബാലുശ്ശേരി നന്ദിയും പറഞ്ഞു
ഏരിയാ ഭാരാവാഹികളായി
ഷെഫീഖ് വി കെ, ഇക്ബാൽ നെടിയനാട്
എന്നിവരെ തിരഞ്ഞെടുത്തു. നവംബർ മാസത്തിൽ നടക്കുന്ന
റിട്ടയർ ചെയ്ത എൻ.പി.എസ് ജീവനക്കാരുടെ
ഉപവാസ സമരത്തിന്
കൺവെൻഷൻ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.