പൂനൂർ : സമൂഹത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനും സമൂഹത്തിൽ പ്രവർത്തിക്കാനും കരുത്തുപകരുന്നതിന്നു വേണ്ടിയുള്ള മഹത്തായ ദൗത്യം ഏറ്റെടുത്തിട്ടുള്ള റിവാഡ് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ തീർത്തും മാതൃകാപരമാണന്ന് കേരള വനം വകുപ്പ് വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി എ കെ ശശീന്ദൻ പറഞ്ഞു.
കെ. എൻ. എം , ഐ.എസ് എം . കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയും, ഭിന്നശേഷി കൂട്ടായ്മയായ റിവാഡ് ഫൗണ്ടേഷനും സംയുക്തമായി പൂനൂർ മുബാറക്ക് അറബിക്കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "കാതോരം "കാഴ്ചപരിമിതരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാറിൻ്റെ സവിശേഷ പരിഗണനയിലുള്ള വിഭാഗമാണ് ഭിന്നശേഷിക്കാർ എന്ന നിലക്ക് അവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകരുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്നും, എല്ലാ സർക്കാർ ഓഫീസുകളിലും ഭിന്ന ശേഷി സൗഹൃദ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് നോർത്ത് ജില്ലാ കെ.എൻ.എം. ജനറൽ സെക്രട്ടരി എൻ.കെ.എം. സകരിയ്യ അധ്യക്ഷത വഹിച്ചു. കെ. എൻ. എം. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടരി എ. അസ്ഹർ അലി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ചെയർമാൻ കെ.കെ. അബ്ദുന്നാസർ വിഷയാവതരണം നിർവ്വഹിച്ചു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടരി സിറാജ് ചേലേമ്പ്ര റിവാഡ് പ്രൊജക്ട് വിശദീകരിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ , വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ, കെ.എം.എ അസീസ്, കെ.എ. ശിഹാബ്, കബാബ് ബീരാൻ, ഷമീർ വാകയാട്, വമ്പൻ അബ്ദുറഹിമാൻ, വി.കെ.സി. ഉമർ മൗലവി, അഹമ്മദുകുട്ടി മദനി, എം.കെ. അബ്ബാസ്, കെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ, പി.പി. അബ്ബാസ് മാസ്റ്റർ, കെ.വി.എ. ലത്തീഫ് വള്ളിയോത്ത് ( മാധ്യമം), നൗഫൽപനങ്ങാട് (ചന്ദ്രിക), കെ. മറിയം ടീച്ചർ, പി.കെ. റഹ്മത്ത് ടീച്ചർ,അസ്മ ബാലുശ്ശേരി, കെ.കെ. റംല, സി. റംല, സുമയ്യ ടീച്ചർ പ്രസംഗിച്ചു. റിവാഡ് ഫൗണ്ടേഷൻ ഓർഗനൈസിംഗ് സെക്രട്ടരി കെ. ശുഹൈബ് സ്വാഗതവും ബ്ലൈൻ്റ് വിംഗ് കൺവീനർ ടി.കെ. ശിഹാബ് നന്ദിയും പറഞ്ഞു.
പഠന ക്ലാസുകൾക്ക് ഫഹദ് റഹ്മാൻ പുത്തൂർ, ഹംസ ജൈസൽപരപ്പനങ്ങാടി, അബ്ദുൽ അസീസ് ചേളാരി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ നൗഷാദ് നിലമ്പൂർ, ഫൗണ്ടേഷൻ പ്രസിഡണ്ട് ഷബീർ കൊടിയത്തൂർ, ഷാനവാസ് മാസ്റ്റർ, തൻസീർ, കെ.ടി.ശിഹാബ്, നൗജിഷ് ബാബു,,അബ്ദുൽ ഖയ്യൂംബുസ്താനി, വി.കെ.സി. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.