കോടഞ്ചേരി :പഞ്ചായത്ത് തല കുടുംബ സംഗമം നൂറാം തോട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതേതര രാഷ്ട്രമായ ഭാരതത്തെ മത രാഷ്ട്രമാക്കി മാറ്റുവാനുള്ള മുന്നൊരുക്കങ്ങളാണ് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നതെന്നും മോഡിയുടെ എല്ലാ വർഗീയ നിലപാടുകൾക്കും ഓശാന പാടുന്ന നടപടിയാണ് എൽഡിഎഫും പിണറായി വിജയനും സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇരു മുന്നണികളും ഈ നാട്ടിലെ ജനകീയ പ്രശ്നങ്ങൾ മുഖം തിരിഞ്ഞ് ചൂരൽമല വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാൻ വിമുഖത കാണിച്ച് ഇല്ലാത്ത കണക്ക് കേന്ദ്രത്തിന് സമർപ്പിച്ച് അഴിമതി നടത്തുവാൻ മത്സരിക്കുകയാണ് എന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ ലൈഫ് മിഷൻ അടക്കമുള്ള സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ പാവപ്പെട്ടവരെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ കെഎം ബഷീർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി കെ കാസിം, കൺവീനർ ബാബു പൈക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ജോസ് പൈക, സണ്ണി കാപ്പാട്ട് മല, സജി നിരവത്ത്,കുമാരൻ കരിമ്പിൽ,സി മുഹമ്മദ്, റിയാന സുബൈർ ബാബു പട്ട രാട്, ബാബു പെരിയപ്പുറം,ബിനു പാലാത്തറ, ഭാസ്കരൻ പട്ടാരാ ട് എന്നിവർ പ്രസംഗിച്ചു