മൈലെള്ളാംപാറ:വേളംകോട് സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ചു ഒക്ടോബർ 29, 30 തിയ്യതികളിൽ നടന്ന താമരശേരി ഉപജില്ലാ കലാമേളയിൽ ചരിത്ര വിജയം നേടി മൈലെള്ളാംപാറ സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ.യു.പി.ജനറൽ വിഭാഗത്തിൽ താമരശേരി ഉപജില്ലയിലെ കരുത്തരായ സ്കൂളുകളോട് മത്സരിച്ച് 80 ൽ 76 പോയിൻറുകൾ നേടി നമ്മുട കൊച്ചു കലാപ്രതിഭകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിനും നാടിനും അഭിമാനമായി.
ഇതോടൊപ്പം നടന്ന സംസ്കൃത കലാമേളയിൽ 90 ൽ 84 പോയിൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ കൊച്ചു പ്രതിഭകൾ സ്കൂളിൻ്റെ യശസ്സുയർത്തി. അറബിക് കലാമേളയിൽ താമരശേരി ഉപജില്ലയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
കേരളപ്പിറവി ദിനത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ മാനേജർ റവ.ഫാ.റോയ് വളളിയാംതടത്തിൽ വിജയകിരീടം നേടി നാടിനും സ്കൂളിനും അഭിമാനമായി മാറിയ കലാപ്രതിഭകളെയും ഇവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും അനുമോദിച്ചു.ചടങ്ങിൽ പി.റ്റി.എ.പ്രസിഡൻ്റ് .കെ.റ്റി.അഷ്റഫും എം.പി.റ്റി.എ.ചെയർപേഴ്സൺ സുഹറാബിയും വിജയികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് ചാക്കോ സ്വാഗതം ആശംസിച്ചു.തുടർന്ന് കുട്ടികൾ കണ്ണപ്പൻ കുണ്ട് ,മണൽവയൽ, ഒടുങ്ങക്കാട്, ഇരുപത്താറാം മൈൽ, കൈതപ്പൊയിൽ, അടിവാരം, വളളിയാട് എന്നീ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. മൈലെള്ളാംപാറയുടെ അഭിമാനമായി മാറിയ വിജയികൾക്ക് കണ്ണപ്പൻകുണ്ട് അങ്ങാടിയിൽ വ്യാപാരികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
കലാമേള കൺവീനർ ലിസ സാലസ് നന്ദി പറഞ്ഞു.അജയ് തോമസ്, ബിജോ മാത്യു, ബീന ജോർജ്, സി.റ്റിൻസ, ഷൈറ്റി പോൾ, സി.അമല എന്നിവർ റാലിക്ക് നേതൃത്വം നൽകി.