വിസ്ഡം മദ്റസ സർഗവസന്തം; പൂനൂർ ജേതാക്കൾ

Nov. 1, 2024, 9:22 p.m.


ബാലുശ്ശേരി : വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി അറപ്പീടികയിൽ സംഘടിപ്പിച്ച കോംപ്ലക്സ് തല സർഗവസന്തത്തിൽ 478 പോയിൻ്റ് നേടി പൂനൂർ ടൗൺ സലഫി ഓവർ ഓൾ ട്രോഫി കരസ്ഥമാക്കി. 388 പോയിൻ്റ് നേടിയ ബാലുശ്ശേരി മദ്റസത്തുൽ മുജാഹിദീൻ റണ്ണർ അപ് ട്രോഫി നേടി. 7 വിഭാഗങ്ങളിലായി 107 ഇനങ്ങളിലാണ് മൽസരങ്ങൾ നടന്നത്.

3 വേദികളിലായി നടന്ന മൽസരങ്ങളിൽ വാശിയേറിയ മൽസരങ്ങളാണ് നടന്നത്. വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ നാസർ മദനി സർഗസംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഒ. റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി,സി.പി സാജിദ്, പി.സി. അബ്ദുൽ ബാരി, അബദു സബൂർ, കബീർ ബാലുശ്ശേരി, പി. അമറുൽ ഫാറൂഖ്,കെ ആദിൽ അമീൻ സംസാരിച്ചു. സി.പി. അമീൻ,കെ. നിഹാൽ റഹ്മാൻ, സി.പി. അബ്ദുല്ല സബാഹ് , പി.എം സർജാസ്, സി.പി. മുഹമ്മദ് അസ്‌ലം, ഷഫ്നി എൻ.എം ആശംസകൾ നേർന്നു.
വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിസ്ഡം ജില്ലാ പ്രവർത്തക സമിതി അംഗം ടി.ടി. അബ്ദുസലാം, എം.കെ അബ്ദുൽ ജലീൽ, കെ.കെ. നാസർ എന്നിവർ വിതരണം ചെയ്തു.

ഫോട്ടോ: ബാലുശ്ശേരി കോംപ്ലക്സ് മദ്റസ സർഗവസന്തം അറപ്പീടികയിൽ കെ അബ്ദുൽ നാസർ മദനി ഉദ്ഘാടനം ചെയ്യുന്നു


MORE LATEST NEWSES
  • മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
  • *മൈലെള്ളാംപാറസെൻ്റ് ജോസഫ്സ് യു.പി.സ്കൂളിന് താമരശേരി ഉപജില്ലാ കലാമേളയിൽ ഇരട്ടക്കിരീടം*' മൈലെള്ളാംപാറ:വേളംകോട് സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ചു ഒക്ടോബർ 29, 30 തിയ്യതികളിൽ നടന്ന താമരശേരി ഉപജില്ലാ കലാമേളയിൽ ചരിത്ര വിജയം നേടി മൈലെള്ളാംപാറ സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ.യു.പി.ജനറൽ വിഭാഗത്തിൽ താമരശേരി ഉപജില്ലയിലെ കരുത്തരായ സ്കൂളുകളോട് മത്സരിച്ച് 80 ൽ 76 പോയിൻറുകൾ നേടി നമ്മുട കൊച്ചു കലാപ്രതിഭകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിനും നാടിനും അഭിമാനമായി. ഇതോടൊപ്പം നടന്ന സംസ്കൃത കലാമേളയിൽ 90 ൽ 84 പോയിൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ കൊച്ചു പ്രതിഭകൾ സ്കൂളിൻ്റെ യശസ്സുയർത്തി. അറബിക് കലാമേളയിൽ താമരശേരി ഉപജില്ലയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. കേരളപ്പിറവി ദിനത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ മാനേജർ റവ.ഫാ.റോയ് വളളിയാംതടത്തിൽ വിജയകിരീടം നേടി നാടിനും സ്കൂളിനും അഭിമാനമായി മാറിയ കലാപ്രതിഭകളെയും ഇവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും അനുമോദിച്ചു.ചടങ്ങിൽ പി.റ്റി.എ.പ്രസിഡൻ്റ് .കെ.റ്റി.അഷ്റഫും എം.പി.റ്റി.എ.ചെയർപേഴ്സൺ സുഹറാബിയും വിജയികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് ചാക്കോ സ്വാഗതം ആശംസിച്ചു.തുടർന്ന് കുട്ടികൾ കണ്ണപ്പൻ കുണ്ട് ,മണൽവയൽ, ഒടുങ്ങക്കാട്, ഇരുപത്താറാം മൈൽ, കൈതപ്പൊയിൽ, അടിവാരം, വളളിയാട് എന്നീ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. മൈലെള്ളാംപാറയുടെ അഭിമാനമായി മാറിയ വിജയികൾക്ക് കണ്ണപ്പൻകുണ്ട് അങ്ങാടിയിൽ വ്യാപാരികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. കലാമേള കൺവീനർ ലിസ സാലസ് നന്ദി പറഞ്ഞു.അജയ് തോമസ്, ബിജോ മാത്യു, ബീന ജോർജ്, സി.റ്റിൻസ, ഷൈറ്റി പോൾ, സി.അമല എന്നിവർ റാലിക്ക് നേതൃത്വം നൽകി.
  • പരസ്പര വിദ്വേഷം പ്രചരിപ്പിച്ച് വോട്ടുതട്ടാനുള്ള ശ്രമമാണ് എൽഡിഎഫും ബിജെപിയും നടത്തുന്നതെന്ന് കെ മുരളീധരൻ.
  • മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റി ; സ്വകാര്യബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിന തടവും
  • എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ; ഫലം മെയ് മൂന്നാംവാരം
  • വീട്ടമ്മയുടെ കൺപോളയിലേക്ക് ചൂണ്ട തുളച്ചു കയറി പരിക്കേറ്റു
  • പിഞ്ചുകുഞ്ഞിന്റെ മരണം ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കൾ
  • വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം 15 പേർക്ക് പരിക്ക്
  • ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടു പേർ ഗുരുതരാവസ്ഥയിൽ
  • എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച് സഹപാഠി
  • താമരശ്ശേരിയിൽ കള്ളനോട്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങിയആൾ കള്ളനോട്ടുമായി വീണ്ടും പിടിയിൽ
  • റിവാഡ് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം ;മന്ത്രി എ കെ ശശീന്ദ്രൻ
  • സ്റ്റീൽപാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തി
  • വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു
  • നന്തിയിൽ ട്രെയിൻ തട്ടി പേരാമ്പ്ര സ്വദേശി മരിച്ചു
  • വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
  • വയനാട്ടിൽ ഓപ്പറേഷൻ റോയൽ സ്‌ട്രൈപ്സിന് പ്രതിസന്ധിയായി ആൺ കടുവ
  • മരണ വാർത്ത
  • ‘എനി ടൈം മണി’ ഓഫീസിലെ മോഷണം ;കുറ്റവാളികൾ ആറുപേരെ കൊന്ന കേസിലെ പ്രതികൾ
  • റേഷൻ കട ഉടമയെ ആക്രമിച്ച് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ
  • ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡു; തരംഗമായി ഗൂഗിൽ പേയുടെ ലഡു ഗെയിം
  • അധ്യാപികയെ തെരുവുനായ ആക്രമിച്ചു
  • പങ്കാളിത്തപെൻഷൻ, തുല്യനീതിയുടെ മരണവാറൻ്റ്; സ്റ്റേറ്റ് എൻ.പി.എസ് കളക്ടീവ് കേരള
  • താമരശ്ശേരി സബ് ജില്ലാ കലാമേളയിൽ ഹാട്രിക് വിജയം സ്വന്തമാക്കി ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി
  • താമരശ്ശേരി ഉപജില്ലാകലാമാമാങ്കത്തിൽ വൻവിജയം കൈവരിച്ച് എസ് എസ് എം യൂപി സ്ക്കൂൾ
  • സ്കൂൾ കലോത്സവത്തിൽ തിളങ്ങി കൈതപ്പൊയിൽ ജി എം യു പി എസ് .
  • അനുസ്മരണ സമ്മേളനം നടത്തി.
  • വോട്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
  • സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം നടത്തി പിപ്പോ ബോനോ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ
  • യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു
  • നിലമ്പൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരണപ്പെട്ടു
  • തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ
  • മണ്ണുമാന്തി യന്ത്രത്തിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം.
  • ടെക്നോപാർക്കിൽ ജോലി വക്ദാനം പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • താമരശ്ശേരി സബ്ജില്ല കലോത്സവം,പള്ളിപ്പുറം(ചാലക്കര)ജി .എം.യു.പി സ്കൂളിന് മികച്ച നേട്ടം:
  • ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകന് ജീവപര്യന്തം തടവ്
  • താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ തിളങ്ങി
  • ചുരത്തിൽ വാഹനാപകടം
  • കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി
  • വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
  • വയനാടിനൊരു കൈത്താങ്ങ്
  • യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം;പ്രതി പിടിയിൽ
  • പെൺ സുഹൃത്തിനെ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
  • പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം
  • വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ഫ്ലൈയിം​ഗ് സ്ക്വാഡ് പരിശോധനയിൽ പിടിച്ചത് 16 ലക്ഷം രൂപ
  • സിലിണ്ടറിൽ പച്ചവെള്ളം നിറച്ചുള്ള തട്ടിപ്പിനെതിരെ നടപടി