റിയാദ്: സഊദിയിലെ തൊഴിലിടങ്ങളിൽ ഹാജരാകാത്ത നിയമ ലംഘകർക്ക് ഇഖാമ നിയമ വിധേയമാക്കി പുതിയ തൊഴിലുടമയെ കണ്ടെത്താൻ 60 ദിവസത്തെ സാവകാശം അനുവദിച്ചു. ഇതുസംബന്ധിച്ച വിവരം നയതന്ത്ര കാര്യാലയങ്ങൾക്ക് ലഭിച്ചു.
'ജോലിയിൽ ഹാജരില്ല' എന്നു റിപ്പോർട്ടു ചെയ്‌ത തൊഴിലാളികളുടെ പദവി ശരിയാക്കാൻ 2024 ഡിസംബർ 1 മുതൽ 2025 ജനുവരി 29 വരെയാണ് സമയം അനുവദിച്ചിട്ടുളളത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത ഹുറൂബിൻ്റെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കും.
ജോലിയിൽ ഹാജരാകുന്നില്ലെന്ന് തൊഴിലുടമ പാസ്പോർട്ട് ഡയറക്‌ടറേറ്റിൽ റിപ്പോർട്ട് ചെയ്തവർക്ക് സ്പോൺസർഷിപ്പ് മാറാൻ കഴിയും. ഖിവ (https://qiwa.sa/en) പോർട്ടൽ വഴിയാണ് സ്പോൺസർഷിപ്പ് മാറ്റുന്നതിന് ആവശ്യമായ അപേക്ഷ സമർപ്പിക്കേണ്ടത്.
സൗദിയിലെ തൊഴിൽ സുസ്ഥിരത വർധിപ്പിക്കാനും തൊഴിലാളികളെ നിയമാനുസരണം രാജ്യത്തെതൊഴിലെടുക്കാൻ സഹായിക്കുന്നതിനുമാണ രണ്ടുമാസം ദൈർഘ്യമുളള ക്യാമ്പയിൻ.
അർഹരായവർക്ക് രജിസ്റ്റർ ചെയ്ത
മൊബൈലുകളിലേയ്ക്കും സന്ദേശം ലഭിക്കും. ഇപ്പോൾ പ്രഖ്യാപിച്ച ആനുകൂല്യം അർഹരായവർ
പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.