കട്ടിപ്പാറ : 2024-25 വർഷത്തെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കായിക മാമാങ്കത്തിൽ ഫസ്റ്റ് റണ്ണേഴ്സ് അപ്പായി മലയോര മേഖലയുടെ അഭിമാനമായി മാറി നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കൽ . കട്ടിപ്പാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ വിപുലമായ രീതിയിൽ നടത്തിയ കായികമേളയിൽ 50 m ഓട്ടം, 100m ഓട്ടം, സ്റ്റാൻഡിംങ് ലോംഗ് ജമ്പ്, ലോംഗ് ജമ്പ്, റിലേ തുടങ്ങി വിവിധ മത്സരങ്ങളിലായി വ്യത്യസ്തമായ സമ്മാനങ്ങൾ വാരിക്കൂട്ടി നസ്രത്ത് എൽ പി സ്കൂൾ അഭിമാനമായി. സമാപന സമ്മേളത്തിൽ നസ്രത്ത് എൽ പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വച്ച് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് , സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി , ഹോളിഫാമിലി ഹൈ സ്കൂൾ, ഹയർ സെക്കൻഡറി പ്രധാനാധ്യാപകർ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ കട്ടിപ്പാറയുടെ അഭിമാന താരങ്ങൾക്ക് ആശംസകൾ നേരുകയും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുകയും ചെയ്തു. കായികമേള കൺവീനർ അരുൺ ജോർജ് എല്ലാവർക്കും നന്ദി പറഞ്ഞു. അധ്യാപകരായ മഷ്ഹൂദ്, സോണിയ സി, മരിയ ജോസ് , ബിന്ദു കെ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.