കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍. ആന്‍ഡ്. ടി ബൈപാസില്‍ കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ ജേക്കബ് , ഭാര്യാ ഷീബ ജേക്കബ് , മകളുടെ മകന്‍ രണ്ട് മാസം പ്രായമായ ആരോണ്‍ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ അലീനയെ ഗുരുതര പരുക്കുകളോടെ അഭിരാമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അപകടം. ഇവര്‍ നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു.മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.