അടിവാരം: അടിവാരം എ എൽ പി സ്കൂൾ 43 ആമത് വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാ സംഗമം നടത്തി. അടിവാരം പ്രദേശത്തെ വനിത ജനപ്രതിനിധികൾ കുടുംബശ്രീ അംഗങ്ങൾ, എം പി ടി എ, എ ഡി എസ്& സി ഡി എസ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വനിതാ കൂട്ടായ്മയുടെ ചെയർപേഴ്സൺ ആയി ഹേമലതയെയും ജനറൽ കൺവീനറായി കൗലത്തിനെയും തിരഞ്ഞെടുത്തു. പിടിഎ പ്രസിഡണ്ട് ജാഫർ ആലുങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സ്വാഗതവും ഷംല ടീച്ചർ നന്ദിയും പറഞ്ഞു