കോഴിക്കോട്: ക്രിസ്മസ് പുതുവത്സരത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രെെവിൽ ഒമ്പത് സ്ഥാപനങ്ങൾക്ക് പൂട്ട് വീണു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങളും ലൈസൻസ് പുതുക്കാത്ത രണ്ട് സ്ഥാപനങ്ങളുമാണ് അടപ്പിച്ചത്. ബോർമ്മകൾ, ബേക്കറികൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇവിടങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കായി ലാബിലേക്കയച്ചു. ക്രിസ്മസിന് കൂടുതലായി ഉപയോഗിക്കുന്ന കേക്ക്, മധുരപലഹാരങ്ങൾ, വൈനുകൾ മുതലായവയുടെ സാമ്പിളുകളാണ് കൂടുതലായി ശേഖരിച്ചത്. ലാബ് റിപ്പോർട്ട് വരുന്ന മുറയ്ക്ക് നിലവാരം ഇല്ലാത്തവക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. പരിശോധനയിൽ ചെറിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനും മറ്റ് വലിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിനും നോട്ടീസ് നൽകി