ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു

Dec. 20, 2024, 8:46 a.m.

.എറണാകുളം:കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അനിഷയുടെ മൊഴിയിലുള്ള വൈരുധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍മന്ത്രവാദം പോലുള്ള  അഅന്ധവിശ്വാസങ്ങളുടെ സ്വാധീനവും പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പൊലീസിന് നൽകുന്നത്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാൻ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

ദുർമന്ത്രവാദ സാധ്യതയെ കുറിച്ച് അവ്യക്തമായ സംശയം നിലനിൽക്കുന്നുണ്ടെന്നും നിലവിൽ കേസിൽ ഒരു പ്രതി മാത്രമെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു. നെല്ലിക്കുഴിയിൽ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ ആറു വയസുകാരിയായ മകൾ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്‍റെ രണ്ടാം ഭാര്യ നിഷയെന്ന വിളിക്കുന്ന അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാൻ.

നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തിൽ ഒരു കുട്ടിയുണ്ട് . അടുത്തിടെ അജാസ് ഖാനിൽ നിന്ന് നിഷ വീണ്ടും ഗർഭിണിയായിരുന്നു. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്കാൻ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് നിഷ ആദ്യം നൽകിയ മൊഴി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ദുര്‍മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചത്. അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിഗമനം.

അതേസമയം, പൊലീസിന്‍റെ സംശയം ബലപ്പെടുന്ന തരത്തിലാണ് പ്രദേശവാസികളുടെയും പ്രതികരണം. രാവിലെ കുട്ടി അനങ്ങുന്നില്ലെന്ന് പറഞ്ഞാണ് അയൽവീട്ടിൽ വന്ന് വിവരം പറയുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ടിഒ അസീസ് പറഞ്ഞു. അവര്‍ വന്ന് നോക്കുമ്പോള്‍ കുട്ടി വിറങ്ങലിച്ച് നിലയിലായിരുന്നു. തുടര്‍ന്ന് അയൽക്കാര്‍ തന്നെ വിവരം അറിയിക്കുകയായിരുന്നു. അപ്പോ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ഭാര്യയ്ക്ക് എന്തൊക്കെയോ ബാധയുണ്ടെന്നാണ് അജാസ് പറഞ്ഞത്. രാത്രി തന്‍റെ കൂടെ ഭക്ഷണം കഴിച്ച് കുട്ടികള്‍ മറ്റൊരു മുറിയിൽ കിടന്നതാണ്. താനും ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നിരുന്നതെന്നും രാത്രി പത്തരയോടെ ജോലി സ്ഥലത്തേക്ക് പോയെന്നുമാണ് അജാസ് പറഞ്ഞത്. പിന്നീട് ഒരു മണിയോടെ തിരിച്ചെത്തിയതെന്നും ഭാര്യക്ക് ബാധയുണ്ടെന്നും അതുകൊണ്ട് പലരീതിയിൽ അവള്‍ പ്രതികരിക്കുമെന്നുമൊക്കെയാണ് അജാസ് പറഞ്ഞത്. മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് അജാസ് പിതാവിനൊപ്പം ഇവിടെ എത്തിയതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.


MORE LATEST NEWSES
  • എഞ്ചിനീയറിംഗ് കോളജിലെ രണ്ട് വിദ്യാർഥികൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
  • നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി
  • റബ്ബർ പുരക്ക് തീപിടിച്ചു
  • സൈനികനെ കാണാതായെന്ന് പരാതി.
  • മുക്കത്ത് നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചതായി ആരോപണം
  • ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ 39.8 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍
  • വടകരയില്‍ പ്ലൈവുഡ് കടയിലെ തീപ്പിടിത്തം , അപകടകാരണം ഷോട്ട് സര്‍ക്യൂട്ട് .ലക്ഷങ്ങളുടെ നാശനഷ്ടം ;
  • അപകടം ഉണ്ടാക്കുംവിധം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു
  • വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു
  • ആലപ്പുഴയിൽ വേറിട്ട ATM തട്ടിപ്പ്, പണം കൈയിൽ കിട്ടും, അക്കൗണ്ടിൽനിന്ന് പോകില്ല
  • വട്ടോളിയിൽ ഇതരസംസ്ഥാന തൊഴിലാളി കോൺഗ്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി മരിച്ചു
  • കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറി ഇറങ്ങി. ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആക്രമണം.
  • കാർ കനാലിലേക്ക് മറിഞ്ഞു അപകടം ഒരാൾക്ക് പരിക്ക്
  • രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതസംസ്കാരം പൂർത്തിയായി.
  • സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ
  • വിദ്യാർഥിനിയെ പാമ്പുകടിച്ച സംഭവത്തിൽ അന്വേഷണം റിപ്പോർട്ട് bസമർപ്പിക്കണമെന്ന് നിർദ്ദേശം
  • ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
  • അഴിയൂരിൽ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണ മാല തട്ടിപ്പറിച്ചു
  • പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യൽ നടപടി ശക്തമാക്കി നഗരസഭ
  • *ക്രിസ്തുമസ് ആഘോഷം നടത്തി*
  • മഞ്ഞപ്പിത്ത ബാധ: തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
  • പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • പതിനൊന്നു കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മിസ് കേരള വിജയികളെ പ്രഖ്യാപിച്ചു
  • ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പ്കടിയേറ്റു
  • വയനാട്ടിലെ പു​തു​വ​ത്സ​രാ​ഘോ​ഷ സംഗീത പരിപാടി കോടതി തടഞ്ഞു
  • തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ പാർലമെൻ്ററി പാനലിൻ്റെ ശുപാർശ
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
  • വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്.
  • ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • ഷോക്കേറ്റ സഹപാഠികൾക്ക് രക്ഷകനായി അഞ്ചാം ക്ലാസുകാരൻ
  • മീനങ്ങാടിയിൽ കിണറിടിഞ്ഞ് മണ്ണിലകപ്പെട്ട് ഒരാൾ മരണപ്പെട്ടു
  • മരണ വാർത്ത
  • ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
  • കുമളി ഷഫീഖ് വധശ്രമക്കേസ്: പിതാവ് ഷരീഫിന് 7 വർഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവും തടവ്
  • ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനർഹമായി ബിപിഎൽ മുൻഗണനാ കാർഡ് കൈവശപ്പെടുത്തി റേഷൻ കൈപ്പറ്റി; യുഡിഎഫ് പ്രതിഷേധത്തിലേക്ക്.
  • പ്ലസ്‌ ടു വിദ്യാർത്ഥിനിയുടെ മരണം; ഗർഭസ്ഥശിശു സഹപാഠിയുടേത് തന്നെയെന്ന് ഡിഎൻഎ ഫലം
  • അമിത് ഷാ രാജി വെക്കണമെന്നാവശ്യം; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
  • മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.
  • വളയത്ത് യുവാവിന് കുത്തേറ്റു.
  • എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം*
  • ഷഫീഖ് വധശ്രമകേസിൽ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി
  • സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ
  • മകനെ കു​ടു​ക്കാ​ൻ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ക​ന്റെ ക​ട​യി​ൽ ക​ഞ്ചാ​വു വെച്ചയാൾ അറസ്റ്റിൽ
  • വിട്ടുമാറാത്ത കൈമുട്ടുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്
  • കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ
  • വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിൽ വൻ തീപ്പിടുത്തം
  • ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രെെവിൽ ഒമ്പത് സ്ഥാപനങ്ങൾക്ക് പൂട്ട്