കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എംടി. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എംടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിൻറെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണ എം ടി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഹൃദയസ്തംഭനം ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ തുടരുകയാണെന്നും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.