ന്യൂഡല്‍ഹി: ഡോ ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സഭ സമ്മേളിച്ച് രണ്ട് മിനിറ്റിനുള്ളില്‍ നിര്‍ത്തിവച്ചു. യോഗം ഉച്ചക്ക് വീണ്ടും ചേരും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യസഖ്യത്തിലെ അംഗങ്ങള്‍ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. സംഭാല്‍ അക്രമം, മണിപ്പൂര്‍ സ്ഥിതിഗതികള്‍, കോടീശ്വരനായ ജോര്‍ജ്ജ് സോറസുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാണ്. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട്പ്തിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി