പത്തനംത്തിട്ട: കഴിഞ്ഞ നവംബറിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥിനിയുടെ ഗർഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ ഫലം.പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് പതിനെട്ടുകാരൻ സമ്മതിക്കുകയും ചെയ്തിരുന്നു.മറ്റാരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി.
സഹപാഠിക്ക് പ്രായപൂർത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 18 വയസും ആറ് മാസവുമാണ് അഖിലിന്റെ പ്രായമെന്ന് പൊലീസ് പറഞ്ഞു.
പനി ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടി ചികിത്സയിലായിരിക്കെയാണ് മരിച്ചത്.