ഇടുക്കി: കുമളിയിൽ 11 വർഷം മുൻപ് അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. ഷഫീഖ് വധശ്രമക്കേസിലാണ് പിതാവും കേസിൽ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴു വർഷം തടവ് വിധിച്ചത്. രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് പത്തു വർഷവും തടവുശിക്ഷയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.
ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്. ഷരീഫ് 50,000 രൂപ പിഴയൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഒരു വർഷം അധികം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി ഉത്തരവിൽ പറയുന്നു. അനീഷ രണ്ടു ലക്ഷം രൂപയും പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഒരു വർഷം തടവ് അധികം തടവ് അനുഭവിക്കേണ്ടിവരും.