തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ പാർലമെൻ്ററി പാനലിൻ്റെ ശുപാർശ

Dec. 20, 2024, 9:52 p.m.

ന്യൂഡല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സന്തോഷവാർത്ത. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎസ്) കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കാന്‍ പാർലമെൻ്ററി പാനൽ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്തരമൊരു ശുപാർശ. തൊഴിലാളികൾക്ക് നൽകുന്ന തുക അപര്യാപ്തമാണെന്നും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസൃതമല്ലെന്ന നിരീക്ഷണവും ഗ്രാമവികസനത്തിനും പഞ്ചായത്തീരാജിനുമുള്ള പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നിരീക്ഷിച്ചു. 

ഈ വർഷം ആദ്യം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ നിരക്ക് 234 ലും കൂടിയ നിരക്ക് 374 രൂപയുമാണ്. ഹരിയാനയിലും സിക്കിമിലെ മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലുമാണ് ഏറ്റവും ഉയർന്ന കൂലി നിരക്ക്. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനമായി 374 രൂപ ലഭിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ രാജ്യത്ത് ഏറ്റവും കുറച്ച് വേതനം ലഭിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. 234 രൂപ മാത്രമാണ് ഇവിടങ്ങളിലെ കൂലി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കുറഞ്ഞ കൂലി (പ്രതിദിനം 237 രൂപ) മാത്രമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഒരു ദിവസം 346 രൂപയാണ് കൂലി.

പല സംസ്ഥാനങ്ങളിലും തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള പ്രധാന കാരണം വളരെ കുറഞ്ഞ വേതനമാണെന്നും കോൺഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലകയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി വിലയിരുത്തുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ജോലികൾ ഏറ്റെടുക്കുന്നത് മറ്റു ഉപജീവന മാർഗ്ഗമോ തൊഴിൽ സാധ്യതയോ ഇല്ലാത്ത നിരവധി പാവപ്പെട്ട ഗ്രാമീണ ജനങ്ങളാണ്. അത് അവരുടെ അവസാന ആശ്രയമാണ്. ചെറിയ കൂലിയും പേയ്‌മെൻ്റ് വൈകുന്നതും അവരെ നിരുത്സാഹപ്പെടുത്തുകയും മെച്ചപ്പെട്ട പ്രതിഫലം നൽകുന്ന മേഖലകളിൽ കുടിയേറാനും ജോലി തേടാനും പ്രേരിപ്പിക്കുന്നു." വേതനം വർധിപ്പിക്കാൻ ഗ്രാമവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ട് കമ്മിറ്റി പറഞ്ഞു.

വേതന വർദ്ധനവ് പ്രാബല്യത്തില്‍ വന്നാല്‍ കൂടിയ നിരക്ക് 400 ആയേക്കുമെന്നും സൂചനയുണ്ട്. കേരളത്തിലെ കൂലി 350 ഉം കടന്നേക്കും. ഗ്രാമപ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴില്‍ ഉറപ്പ് നല്കുന്ന പദ്ധതിക്ക് കീഴിലായി 13.02 കോടി പേർ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്.


MORE LATEST NEWSES
  • എഞ്ചിനീയറിംഗ് കോളജിലെ രണ്ട് വിദ്യാർഥികൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
  • നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി
  • റബ്ബർ പുരക്ക് തീപിടിച്ചു
  • സൈനികനെ കാണാതായെന്ന് പരാതി.
  • മുക്കത്ത് നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചതായി ആരോപണം
  • ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ 39.8 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍
  • വടകരയില്‍ പ്ലൈവുഡ് കടയിലെ തീപ്പിടിത്തം , അപകടകാരണം ഷോട്ട് സര്‍ക്യൂട്ട് .ലക്ഷങ്ങളുടെ നാശനഷ്ടം ;
  • അപകടം ഉണ്ടാക്കുംവിധം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു
  • വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു
  • ആലപ്പുഴയിൽ വേറിട്ട ATM തട്ടിപ്പ്, പണം കൈയിൽ കിട്ടും, അക്കൗണ്ടിൽനിന്ന് പോകില്ല
  • വട്ടോളിയിൽ ഇതരസംസ്ഥാന തൊഴിലാളി കോൺഗ്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി മരിച്ചു
  • കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറി ഇറങ്ങി. ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആക്രമണം.
  • കാർ കനാലിലേക്ക് മറിഞ്ഞു അപകടം ഒരാൾക്ക് പരിക്ക്
  • രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതസംസ്കാരം പൂർത്തിയായി.
  • സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ
  • വിദ്യാർഥിനിയെ പാമ്പുകടിച്ച സംഭവത്തിൽ അന്വേഷണം റിപ്പോർട്ട് bസമർപ്പിക്കണമെന്ന് നിർദ്ദേശം
  • ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
  • അഴിയൂരിൽ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണ മാല തട്ടിപ്പറിച്ചു
  • പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യൽ നടപടി ശക്തമാക്കി നഗരസഭ
  • *ക്രിസ്തുമസ് ആഘോഷം നടത്തി*
  • മഞ്ഞപ്പിത്ത ബാധ: തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
  • പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • പതിനൊന്നു കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മിസ് കേരള വിജയികളെ പ്രഖ്യാപിച്ചു
  • ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പ്കടിയേറ്റു
  • വയനാട്ടിലെ പു​തു​വ​ത്സ​രാ​ഘോ​ഷ സംഗീത പരിപാടി കോടതി തടഞ്ഞു
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
  • വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്.
  • ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • ഷോക്കേറ്റ സഹപാഠികൾക്ക് രക്ഷകനായി അഞ്ചാം ക്ലാസുകാരൻ
  • മീനങ്ങാടിയിൽ കിണറിടിഞ്ഞ് മണ്ണിലകപ്പെട്ട് ഒരാൾ മരണപ്പെട്ടു
  • മരണ വാർത്ത
  • ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
  • കുമളി ഷഫീഖ് വധശ്രമക്കേസ്: പിതാവ് ഷരീഫിന് 7 വർഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവും തടവ്
  • ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനർഹമായി ബിപിഎൽ മുൻഗണനാ കാർഡ് കൈവശപ്പെടുത്തി റേഷൻ കൈപ്പറ്റി; യുഡിഎഫ് പ്രതിഷേധത്തിലേക്ക്.
  • പ്ലസ്‌ ടു വിദ്യാർത്ഥിനിയുടെ മരണം; ഗർഭസ്ഥശിശു സഹപാഠിയുടേത് തന്നെയെന്ന് ഡിഎൻഎ ഫലം
  • അമിത് ഷാ രാജി വെക്കണമെന്നാവശ്യം; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
  • മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.
  • വളയത്ത് യുവാവിന് കുത്തേറ്റു.
  • എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം*
  • ഷഫീഖ് വധശ്രമകേസിൽ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി
  • സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ
  • മകനെ കു​ടു​ക്കാ​ൻ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ക​ന്റെ ക​ട​യി​ൽ ക​ഞ്ചാ​വു വെച്ചയാൾ അറസ്റ്റിൽ
  • വിട്ടുമാറാത്ത കൈമുട്ടുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്
  • കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ
  • ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു
  • വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിൽ വൻ തീപ്പിടുത്തം
  • ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രെെവിൽ ഒമ്പത് സ്ഥാപനങ്ങൾക്ക് പൂട്ട്