കൊച്ചി: പുതുവത്സരാഘോഷ ഭാഗമായി വയനാട് മേപ്പാടിയിൽ സംഘടിപ്പിക്കാനിരുന്ന ബോചെ സൺബേൺ മ്യൂസിക്കൽ ഫെസ്റ്റിവൽ ഹൈകോടതി തടഞ്ഞു. സുരക്ഷാ പ്രശ്നമടക്കം ചൂണ്ടിക്കാട്ടി പ്രദേശവാസികളായ എം.സി. മാണിയടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
അനുമതിയില്ലാതെ പരിപാടി നടത്താൻ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജില്ല ദുരന്തനിവാരണ അതോറിറ്റി മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയ ഇടത്താണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
പരിപാടി നടത്തുന്നത് ജില്ല കലക്ടർ വിലക്കിയതായി സർക്കാർ അറിയിച്ചു. പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് മേപ്പാടി പഞ്ചായത്തും അറിയിച്ചു. അനുമതി ലഭിച്ചാലും നിർദേശങ്ങൾ പാലിച്ചേ പരിപാടി നടത്താവൂ - കോടതി നിർദേശി