മൈലെള്ളാംപാറ: സെൻ്റ് ജോസഫ്സ് യു.പി.സ്കൂളിൽ ഉണ്ണിയേശുവിൻ്റെ പിറവി- ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഫാ.റോയ് വള്ളിയാംതടത്തിൽ ക്രിസ്തുമസ് സന്ദേശം നൽകി. ശാന്തിയുടെയും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രത്യാശയുടെയും പൊൻവെട്ടം നമുക്കു ചുറ്റും പകരാൻ ക്രിസ്തുമസ് ആഘോഷങ്ങൾ ഉപകരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കുട്ടികളുടെ കരോൾ ഡാൻസുകളും പാട്ടുകളും സാന്താക്ലോസിൻ്റെ വരവും അധ്യാപകരുടെ കരോൾ പാട്ടുമെല്ലാം ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി.
ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്തു. രക്ഷിതാക്കൾക്കായി നടത്തിയ ക്രിസ്തുമസ് കേക്ക് മത്സരത്തിലെ വിജയികൾക്ക് സ്കൂൾ മാനേജർ ഉപഹാരം നൽകി. കുട്ടികൾക്ക് കേക്ക് വിതരണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് ചാക്കോ സ്വാഗതം ആശംസിച്ച ചടങ്ങിൽ എം.പി.റ്റി.എ.ചെയർപേഴ്സൺ സുഹറാബി, സി.അമല , ലിസ സാലസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജോസ് ജോസഫ്, അജയ് തോമസ്, ബിജോ മാത്യു, സി.റ്റിൻസ, സലീമ പി.പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി