എളേറ്റിൽ: എളേറ്റിൽ വട്ടോളി തറോലിൽ ഇതര സംസ്ഥാന തൊഴിലാളി കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി മരിച്ചു. കത്തറമ്മലിൽ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടതെന്നാണ് വിവരം.
പഴയ വീടിന്റെ കോൺക്രീറ്റ് കട്ട് ചെയ്ത് ഒഴിവാക്കുന്നതിനിടെ സ്ലാബ് നിലം പതിക്കുകയും തൊഴിലാളി അതിനടിയിൽ കുടുങ്ങുകയുമായിരുന്നു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.