ഇടുക്കി മുട്ടത്ത് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുരിക്കാശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം തലവൂർ സ്വദേശി അക്സറെജി എന്നിവരാണ് മരിച്ചത്.അരുവിക്കു ത്ത് വെള്ളച്ചാട്ടത്തിലായിരുന്നു അപകടമുണ്ടായത്. ഇരുവരും മുട്ടം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ്.
പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.