താമരശേരി: താമരശേരിയിൽ കാറിടിച്ച് ശുചീകരണ തൊഴിലാളി മരിച്ചു.അമ്പായത്തോട് എംബറർ ബാർ ഹോട്ടലിനു മുന്നിൽ വെച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം. ബസ്സിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ഓടുന്നതിനിടയിൽ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു
കുന്ദംകുളം നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ തോരപറമ്പിൽ ജയരാജൻ (53 )ആണ് മരിച്ചത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുൻസിപ്പാലിറ്റിയുടെ പഠന യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘത്തിൽപ്പെട്ടയാളാണ് ജയരാജൻ.