കോഴിക്കോട് : സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള റേഷൻ പഞ്ചസാരയുടെ വില കൂട്ടി. കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി. വില കൂട്ടിയതിനൊപ്പം റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷനും വർധിപ്പിച്ചു.നിലവിൽ ഒരുകിലോഗ്രാം പഞ്ചസാര വിതരണം ചെയ്യുന്നതിന് 50 പൈസയാണ് ലഭിച്ചിരുന്നത്. ഇത് ഒരുരൂപയാക്കി. ഇതിനുമുൻപ് 2018 ഓഗസ്റ്റിലാണ് റേഷൻ പഞ്ചസാരയുടെ വില കൂട്ടിയത്.
കിലോഗ്രാമിന് 13.5 രൂപയായിരുന്ന വില അന്ന് 21 രൂപയായണ് വർധിപ്പിച്ചത്. റേഷൻ പഞ്ചസാരയുടെ വിതരണത്തിലൂടെ സർക്കാരിനുണ്ടാകുന്ന പ്രതിവർഷ ബാധ്യത കുറയ്ക്കാൻ വില കിലോഗ്രാമിന് 31 രൂപയാക്കണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടത്.എന്നാൽ എന്നാൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ആവശ്യപ്പെട്ടത് 25 രൂപയാക്കണമെന്നാണ്. ഇതുരണ്ടും പരിഗണിച്ചാണ് സർക്കാർ 27 രൂപ വില നിശ്ചയിച്ചത്.