മൂന്നാർ:ക്യാരക്ടർ
റോളുകളിലൂടെ ശ്രദ്ധേയനായ നടൻ
എസ്. ശിവൻ(45) അന്തരിച്ചു.മൂന്നാർ ഇക്കാനഗർ
സ്വദേശിയായിരുന്നു. .അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ശിവൻ തമിഴിലും മലയാളത്തിലും വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പൊതുപരിപാടികളിൽ അനൗൺസർ കൂടിയായിരുന്നു ശിവൻ മൂന്നാർ.സുടല-സെൽവി ദമ്പതികളുടെ
മകനാണു ശിവൻ. ഭാര്യ: രാജി. മക്കൾ: സൂര്യദേവ്, സൂര്യകൃഷ്ണ.
സംസ്‌കാരം പൂർത്തിയായി