റിയാദ് :നാട്ടിലേക്ക് വരാനിരിക്കെ യുവാവ് റിയാദിൽ തളർന്നു വീണു മരിച്ചു. കൊണ്ടോട്ടി തുറക്കൽ ചെമ്മലപ്പറമ്പ പരേതനായ പാമ്പന്റകത്ത് മുസ്തഫയുടെ മകൻ ഹാരിസ് (39) ആണു റിയാദിലെ തമീമിയിൽ മരിച്ചത്.ഇന്നലെ നാട്ടിലേയ്ക്ക് പുറപ്പെടേണ്ടതായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തളർന്നു വീഴുകയായിരുന്നുവെന്നാണു വിവരം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി.പി.സഫാന. മകൻ: മുഹമ്മദ് ഷിഫിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ.