ദമാം: കെഎംസിസി നേതാവായ മമ്പാട് സ്വദേശി സഊദിയിലെ ദമാമിൽ മരണപെട്ടു. ടാണയിൽ സ്വദേശി പനങ്ങാടൻ അബ്‌ദുൽ ഷുക്കൂർ (57) ആണ് ഖത്വീഫിൽ മരണപ്പെട്ടത്. ഹൃദയാഘാതം മൂലം ദമാമിലെ ഖത്തീഫിൽ നിര്യാതനായി. ഖതീഫ് സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഖത്വീഫ് അനക്ക് ഏരിയ കെ.എം.സി.സി ചെയർമാനാണ്. കുടുംബസമേതം ഖത്വീഫ് അനക്കിൽ താമസിച്ച് വരികയായിരുന്നു.
മമ്പാട് പനങ്ങാടൻ ബാപ്പുട്ടി- അമീന ദമ്പതികളുടെ മകനാണ്. സാജിതയാണ് ഭാര്യ. സുജു സിയാസ്, സിനു സിയാന, സിലി സിഫ്ല എന്നിവരാണ് മക്കൾ. ഹംസ തൃപ്പനച്ചി, നിഷാദ് കുണ്ടുതൊട്, വാഹിദ കാട്ടുമുണ്ട (മരുമക്കൾ).
ഖത്വീഫ് സെൻട്രൽ ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കളും കെ.എം.സി.സി ഭാരവാഹികളും അറിയിച്ചു.