റിയാദ്: പ്രവാസി തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് സഊദി ജവാസാത് വ്യക്തമാക്കി. ഇഖാമയിലെ കാലാവധി 30 ദിവസത്തിൽ കുറവാണെങ്കിൽ വിദേശികൾക്ക് ഫൈനൽ എക്സിറ്റ് വിസ അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ആദ്യം ഇഖാമ പുതുക്കണമെന്നും ഉണർത്തി.
മുപ്പതു ദിവസത്തിൽ അധികവും 60 ദിവസത്തിൽ കുറവുമാണ് ഇഖാമയിലെ കാലാവധിയെങ്കിൽ ഇഖാമയിൽ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുക. അതായത് ഇഖാമയിൽ എത്ര ദിവസമാണോ ശേഷിക്കുന്നത് അത്ര ദിവസം മാത്രമേ സഊദിയിൽ തുടരാനാകൂ.
അതേസമയം, 60 ദിവസ കാലാവധിയുള്ള ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യണമെങ്കിൽ ഇഖാമയിൽ 60 ദിവസത്തിൽ കൂടുതൽ കാലാവധി ഉണ്ടായിരിക്കണം. ഏതവസ്ഥയിൽ ആയാലും ഫൈനൽ എക്സിറ്റ് ലഭിച്ചാൽ ഫൈനൽ എക്സിറ്റ് വിസയിൽ രേഖപ്പെടുത്തിയ കാലാവധിക്കുള്ളിൽ സഊദിയിൽ നിന്ന് പുറത്ത് പോയിരിക്കണം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ, അബ്ഗിർ