ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു.

Jan. 16, 2025, 11:16 a.m.

ദോഹ: 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്‌ചയിലേറെ നീണ്ട ചർച്ചകളാണു വിജയം കണ്ടത്. വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി വ്യക്തമാക്കി.

ഇന്ന് ഇസ്രയേലിൻ്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നൽകുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20നു മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിൻ്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണു

വെടിനിർത്തലിലേക്കു നയിച്ചതെന്നു സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഗാസ ജനതയുടെ ധീരതയുടെ വിജയമാണിതെന്നു ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗാസയിലെങ്ങും ജനം ആഹ്ലാദപ്രകടനം നടത്തി.

ഗാസ-ഈജിപ്ത്‌ത് അതിർത്തിയിലെ ഫിലഡൽഫിയ ഇടനാഴിയിൽ സൈന്യം തുടരുമെന്ന ഇസ്രയേൽ നിലപാടിനെ ഹമാസ് എതിർത്തത് ചർച്ചകൾക്കു തടസ്സം സൃഷ്ടിച്ചിരുന്നു. ഇരുപക്ഷവുമായി ഖത്തർ പ്രധാനമന്ത്രി വെവ്വേറെ നടത്തിയ അവസാനഘട്ട ചർച്ചകളിലാണു ധാരണയായത്. വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ ഇവിടെ ഇസ്രയേൽ സൈനികസാന്നിധ്യം കുറച്ചുകൊണ്ടുവരാൻ ധാരണയായി.

42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിൻ്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്യും. ആദ്യഘട്ടം തീരുംമുൻപുതന്നെ രണ്ടാംഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.

യുദ്ധത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകർന്നടിയുകയും 23 ലക്ഷം പലസ്തീൻകാരിൽ 90 ശതമാനവും അഭയാർഥികളായി മാറുകയും ചെയ്തു. യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ 7ലെ ഹമാസ് കടന്നാക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കി. നവംബറിൽ ഹ്രസ്വകാല വെടിനിർത്തലിൽ ഇതിൽ പകുതിയോളം പേരെ വിട്ടയച്ചിരുന്നു.


MORE LATEST NEWSES
  • ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ
  • താമരശ്ശേരി കരീമിനെ കൊലപ്പെടുത്തിയ കേസിൽ 11 വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
  • മാസപ്പടി കേസിൽ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി
  • തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു.
  • ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെലഹരി സംഘത്തിന്റെ ആക്രമം.
  • വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
  • ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഒരു ഗഡു കൂടി അനുവദിച്ചു
  • നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി
  • ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
  • പേരാമ്പ്ര അപകടം; ബസ് ഡ്രൈവർക്കെതിരെ കേസടുത്തു
  • കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിലെ കയത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു
  • മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.
  • കാർ പോസ്റ്റിന് ഇടിച്ച് അപകടം. അത്ഭുതകരമായി രക്ഷപ്പെട്ട് കാർ യാത്രികർ
  • മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ആന്ധ്രാ സ്വദേശിനിക്കെതിരെ ആരോപണവുമായി ബന്ധു.
  • സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു.
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • ലൈസൻസില്ലാതെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ച സംഭവത്തിൽ ഉടമക്ക് 5,000 രൂപ പിഴ.
  • അക്രമിച്ചത് കടന്നലല്ല: സാബിറിനെ കൊന്നത് മലന്തേനീച്ചകളാണെന്ന് ഡോക്ടറുടെ കുറിപ്പ്
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; നരിക്കുനി സ്വദേശി അറസ്റ്റില്‍
  • മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ
  • ദുരന്ത മേഖലയിലേക്ക് വീണ്ടും കർശനനിയന്ത്രണം ഏർപ്പെടുത്തി
  • പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത
  • ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക്15 വര്‍ഷം കഠിനതടവ്
  • സി.എം മഖാം ഉറൂസിന് തുടക്കം
  • വഖഫ് ബില്‍ രാജ്യസഭയും പാസ്സാക്കി
  • കൊണ്ടോട്ടിയിൽ ബോഡി ബിൽഡിംഗ് ചാംപ്യനെ മരിച്ച നിലയിൽ കണ്ടെത്തി
  • നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസുകാരന് കുത്തേറ്റു
  • സംസ്ഥാന സർക്കാരിനെതിരെയുള്ള രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
  • സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു.
  • കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു
  • ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്
  • വിദ്യാർത്ഥിയുടെ ജീവനെടുത്തത് ബസിന്റെ അമിതവേഗതയെന്ന് ദൃക്‌സാക്ഷികള്‍
  • പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥി മരിച്ചു
  • ഷഹബാസ് കൊലക്കേസ്; കുറ്റപരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി
  • സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
  • ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ചുരത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
  • കോഴിക്കോട് മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു.
  • വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും.
  • കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി
  • വെണ്ടോക്കും ചാലിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ.
  • കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ
  • സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികള്‍
  • ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞ് നിർബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേർ അറസ്റ്റിൽ
  • നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്, പ്രതിഫലം ഒന്നരക്കോടി: വെളിപ്പെടുത്തി പള്‍സർ സുനി
  • ആദിവാസി കുട്ടിയുടെ മരണം; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്
  • അൽ ഉലയിൽ റോഡപകടത്തിൽ രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു.