ദോഹ ∙ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നന്തി 20-ാം മൈൽ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുതുക്കുടി വയൽ ഇസ്മായിലാണ് (62) തിങ്കളാഴ്ച ദോഹയിൽ മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്നു.
പരേതരായ മമ്മദ്, കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: അജ്മൽ, ഹസ്ലി. സഹോദരങ്ങൾ: ഷുക്കൂർ, ബഷീർ, റഫീഖ്, ആഷിഖ്, അഷ്റഫ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.