ദുബായ്: തൃശൂർ സ്വദേശിനി ദുബായിൽ
വാഹനാപകടത്തിൽ മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി മേഴ്സി
ജോൺസൺ (59) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കുടുംബത്തോടൊപ്പം
അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ്
അപകടം.
മേഴ്‌സിയുടെ മകൻ ഫെബിൻ,
മരുമകൾ സ്നേഹ, ഇവരുടെ രണ്ട് മക്കളും
അപകടം നടക്കുന്ന സമയത്ത്
വാഹനത്തിലുണ്ടായിരുന്നു. അപകടം നടന്നയുടൻ ആശുപത്രിയിൽ
എത്തിച്ചെങ്കിലും മേഴ്‌സിയുടെ ജീവൻ
രക്ഷിക്കാനായില്ല.