മാർച്ച് 24, 25 തിയതികളിൽ ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കും

Feb. 7, 2025, 6:53 p.m.

ന്യൂഡൽഹി: രാജ്യത്തെ ബാങ്ക്​ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത വേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂനിയൻസ്​ (യുഎഫ്​ബിയു) മാർച്ച്​ 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. എല്ലാ തസ്തികയിലും ആവശ്യത്തിന്​ നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, ആഴ്ചയിൽ അഞ്ച്​ പ്രവൃത്തി ദിനം നടപ്പാക്കുക, ജോലി സുരക്ഷിതത്വത്തിന്​ ഭീഷണിയും ഉഭയകക്ഷി ധാരണക്ക്​ വിരുദ്ധവുമായ ‘പെർഫോമൻസ്​ ലിങ്ക്​ഡ്​ ഇൻസെന്‍റീവ്​’ കേന്ദ്ര ധനമന്ത്രാലയം പിൻവലിക്കുക, ഓഫീസർമാർക്കും ജീവനക്കാർക്കും ആക്രമണങ്ങളിൽ നിന്ന്​ സുരക്ഷിതത്വം ഉറപ്പാക്കുക, പൊതുമേഖല ബാങ്ക്​ ഡയറക്ടർ ബോർഡുകളിൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒഴിവ്​ നികത്തുക, ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം ഓഹരി കേ​ന്ദ്ര സർക്കാർ നിലനിർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പണിമുടക്കുന്നത്.

സ്ഥിരം ജോലികളുടെ പുറംകരാർ വത്​കരണം, ബാങ്കിങ്​ വ്യവസായത്തിലെ അന്യായമായ തൊഴിൽ രീതികൾ, ഓഫീസർമാരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഇടപെടൽ എന്നിവക്ക്​ എതിരെ കൂടിയാണ്​ പണിമുടക്ക്​. പണിമുടക്കിന്​ മുന്നോടിയായുള്ള പ്രതിഷേധ പരിപാടികൾ വെള്ളിയാഴ്ച തുടങ്ങി. ഈമാസം 28ന്​ എല്ലാവരും ബാഡ്ജ്​ ധരിച്ചാണ്​ ജോലിക്കെത്തുക. അടുത്തമാസം അഞ്ചിന്​ ഇന്ത്യൻ ബാങ്ക്​സ്​ അസോസിയേഷൻ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ധനകാര്യ സേവന വിഭാഗം, കേന്ദ്ര ലേബർ കമീഷൻ എന്നിവക്ക്​ പണിമുടക്ക്​ നോട്ടീസ്​ നൽകും. യുഎഫ്ബിയുവിന്‍റെ കുടക്കീഴിലുള്ള ഒമ്പത്​ സംഘടനകളും ചേർന്നാണ്​ പണിമുടക്കുന്നത്​.


MORE LATEST NEWSES
  • തേൻ ശേഖരിക്കാൻ എത്തിയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കിൽ വീണു.
  • മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റി.
  • കൊയിലാണ്ടിയിൽ ബൈക്ക് മോഷ്‌ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
  • ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചു.
  • പുതുപ്പാടിയില്‍ പരക്കെ ശക്തമായ കാറ്റും മഴയും
  • കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ നിര്യാതനായി
  • വാഹനാപകടത്തിൽ നവവധുവിന് ദാരുണാന്ത്യം
  • അജ്ഞാത മൃതദേഹം കണ്ടെത്തി.
  • അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു
  • കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധിസംഗമം;മതിൽ റജിസ്ട്രേഷന് ഉദ്ഘാടനം നടന്നു
  • ഫറോക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം തെരുവിലേക്ക്
  • വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
  • ചന്ദ്രബോസ് കൊലപാതക കേസിലെ പ്രതി നിഷാമിന് പരോൾ
  • വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
  • ആറുവയസ്സുകാരൻ എർത്ത് വയറിൽനിന്ന് ഷോക്കേറ്റു മരിച്ചു.
  • തെളിവെടുപ്പിനിടെ രക്ഷപെട്ട ലഹരിക്കടത്തുകാരൻ അറസ്റ്റിൽ
  • പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി
  • വാർഷികം ആഘോഷിച്ചു
  • ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • ക്വാറി വിരുദ്ധ സമരത്തിൽ 15 കാരനെതിരെ കേസെടുത്ത നടപടി; പൊലീസിന് നോട്ടീസയച്ച് ബാലാവകാശ കമ്മീഷൻ
  • ഗസ്സയുടെ പകുതി ​ഭൂപ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ
  • പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു
  • വാക്കുതർക്കം; രണ്ടു പേരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍.
  • വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമ പോരാട്ടം; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കും
  • നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 
  • തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ ചുമത്തി കോടതി
  • ഭക്തജനത്തിരക്ക്: ഗുരുവായൂരിൽ സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം
  • എടിഎമ്മുകളിൽ നിക്ഷേപിക്കേണ്ട പണം കവർന്ന ബാങ്ക് ജീവനക്കാർ പിടിയിൽ
  • വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.
  • ഡയറക്ട‌് മാർക്കറ്റിങ് സ്ഥാപനത്തിലെ മുൻ മാനേജർ മനാഫിനെതിരെ യുവതിയുടെ പരാതിയിൽ കേസെടുത്തു.
  • ഉംറ വിസക്കാർ മടങ്ങിയില്ലെങ്കിൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും
  • ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പിടിയിൽ
  • വീട്ടിലെ പ്രസവം; യുവതിയുടെ മരണ കാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • പാചക വാതക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചു
  • മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; 105 വീടുകളുടെ നിർമാണം മറ്റന്നാൾ ആരംഭിക്കും
  • രാജ്യത്ത് പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ
  • അജ്ഞാത മൃതദേഹം കണ്ടെത്തി.
  • മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു.
  • കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
  • മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി.
  • മീൻ കടയിൽ നിന്നും നിരോധിത ലഹരി വസ്‌തുക്കളും മാഹി മദ്യവും പിടിച്ചെടുത്തു.
  • ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിൻ്റെ വീട്ടിൽ പോലീസ് റെയ്‌ഡ്‌ നടത്തി
  • ചക്ക തലയിൽവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
  • റെയിൽപ്പാളത്തിൽ നിന്ന വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്.
  • പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു.
  • കൂരാച്ചുണ്ട് നമ്പികുളം മലയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി.
  • സൗദിയിൽ സന്ദർശക വീസയിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഏപ്രിൽ 13നകം മടങ്ങണമെന്ന് പ്രചാരണം വ്യാജവാർത്തയാണെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം