ജിദ്ദ ∙ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽറഹീമും കുടുംബവും നിയമ സഹായ സമിതിയും.
2024 ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്. അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്നതെന്നാണ് അഭിഭാഷകർ നൽകുന്ന വിശദീകരണം. 2006ലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നൽകിയിരുന്നു