ദോഹ: ഇന്നലെ അന്തരിച്ച കെ എം സി സി ഖത്തർ സീനിയർ വൈസ് പ്രസിഡന്റും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻനിര നേതാവും അലി ഇന്റർനാഷണൽ ചെയർമാനുമായ കെ മുഹമ്മദ് ഈസക്ക് വൻ ജനാലിയുടെ സാന്നിധ്യത്തിൽ വിട നൽകി. ദോഹ മിസൈമർ പളളിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ദോഹയിലെ നാനാതുറയിലെ ജനങ്ങളാണ് മയ്യിത്തിനെ ഒരു നോക്ക് കാണാനും മയ്യിത്ത് നിസ്കാരത്തിനുമായി എത്തിച്ചേർന്നത്. തുടർന്ന് മിസൈമീർ ഖബർ സ്ഥാനിൽ മറവ് ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണാക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ഗേശീയ അസി. സെക്രട്ടറി ഇ ടി മുഹമ്മദ് ബശീർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ടി വി ഇബ്രാഹിം എം എൽ എ, ദുബൈ കെ എം സി സി ജനറൽ സെക്രട്ടറി അൻവർ അമീൻ, ഗ്രാൻഡ് റിജിൻസി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹയ്ദ്ദീൻ, സഫാരി. ഗ്രൂപ്പ് എം ഡി സൈനുൽ ആബിദീൻ,. ഐ സി സി പ്രസിഡന്റ് മണികണ്ഠൻ , ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങി മത സാമൂഹിക രാഷ്ട്രീയ കലാ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് സംസകാര ചടങ്ങിൽ പങ്കെടുത്തത്.
കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത സാമൂഹിക രാഷ്ട്രീയ കായിക മേഖലകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാവിലെസാണ് മരണമടഞ്ഞത് . ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം മുൻ പ്രസിഡന്റും ഇപ്പോൾ ചീഫ് കോ ഓഡിനേറ്ററുമാണ്. തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡണ്ടും, പെരിന്തൽമണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങിയ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു. ഭാര്യ: നസീമ, മക്കൾ : നൗഫൽ മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ, നജ്‌ല, മരുമക്കൾ : ആസാദ്. ഷഹനാസ് , ഫഹ്‌മി , ഫമിത