48 വർഷത്തിന് ശേഷം കുവൈത്തിലെ ഗതാഗത നിയമത്തിൽ മാറ്റം വരുന്നു. പുതിയ ഭേദഗതികള്‍ ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ജനുവരി 19-ന്, ട്രാഫിക് സംബന്ധിച്ച 1976-ലെ ഡിക്രി-നിയമം നമ്പർ 67-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2025-ലെ നിയമം നമ്പർ (5) പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ദീകരിച്ചതോടെ 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.