ജയ്പൂർ: രാജസ്ഥാനിൽ മലയാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ. ദില്ലി സെൻ്റർ ഫോർ എയർ സ്റ്റഡീസിലെ സീനീയർ റിസർച്ച് ഫെല്ലോ ഡോ. ജോഷി എം പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ കാരോളി ജില്ലയിലാണ് സംഭവം. ജയ്പൂരിൽ ഒരു കോൺഫറൻസ് കഴിഞ്ഞ് ദില്ലിക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.