അഫാന്‍റെ പിതാവ് നാട്ടിൽ വന്നിട്ട് ഏഴ് വർഷം; സാമ്പത്തിക പ്രശ്നവും നിയമക്കുരുക്കും

Feb. 27, 2025, 7:13 a.m.

ദമ്മാം: മനസ്സാക്ഷിയെ നടുക്കിയ തിരുവന്തപുരം വെഞ്ഞാറ മൂട്ടിൽ കൂട്ടക്കൊല നടത്തിയ 23കാര​ൻ അഫാന്‍റെ പിതാവ് അബ്ദു റഹീം ദമ്മാമിൽ ആകെ മരവിച്ച അവസ്ഥയിലാണ്. കാൽ നൂറ്റാണ്ടിലേറെയായി പ്രവാസം നൽകിയ ദുരിതക്കയങ്ങളിൽനിന്ന്​ രക്ഷപെടാനുള്ള ആയാസങ്ങൾക്കിടയിലേക്കാണ്​ സർവതും തകർന്നുപോയ വാർത്ത നാട്ടിൽനിന്ന്​ ഇദ്ദേഹത്തെ തേടിയെത്തിയത്​​. ‘‘ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല...’’ -അബ്ദു റഹീമിന്‍റെ വാക്കുകൾ വിതുമ്പി.

വെഞ്ഞാറമൂട്​ സൽമാസ്​ അബ്​ദു റഹീം 25 വർഷമായി റിയാദിലായിരുന്നു. ഒന്നര മാസം മുമ്പാണ് ദമ്മാമിലേക്ക് വന്നത്. റിയാദ് ഷിഫയിലെ മഅ്​റളിനടുത്ത്​ വാഹനങ്ങളുടെ പാർട്​സുകൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു. കട​ നടത്തിയതിനെത്തുടർന്നുണ്ടായ ബാധ്യതകളിൽനിന്ന്​ രക്ഷപെടാൻ ഒന്നരമാസം മുമ്പ്​ ദമ്മാമിലേക്ക്​ എത്തി പുതിയ ജോലിയിൽ ചേർന്നതാണ്. സാമ്പത്തിക ബാധ്യതകളും ഇഖാമ പുതുക്കാത്തതും സ്​പോൺസറുമായുള്ള തർക്കങ്ങളും ഒക്കെയായി റഹീമിന്റെ പ്രവാസവും ആകെ ദുരിതമയമാണ്.

മൂന്നുവർഷമായി ഇഖാമ പുതുക്കാത്തതിനാൽ നിയമകുരുക്കിലുമായി. ഇതോടെ നാട്ടിൽ പോകാനുള്ള വാതിലുകളുമടഞ്ഞു. ഏഴ് വർഷമായി നാട്​ കണ്ടിട്ട്​. ഇതിനിടയിൽ ഭാര്യയേയും മക്കളേയും വിസിറ്റ് വിസയിൽ കൊണ്ട് വന്ന് റിയാദിൽ ആറ് മാസം ഒപ്പം നിർത്തിയിരുന്നു. എല്ലാ വിഷമ വൃത്തങ്ങളിൽ നിന്നും പുറത്തുകടക്കണം, കടക്കാർ ബുദ്ധിമുട്ടിക്കാത്ത ഒരു ജീവിതം വേണം. വീടുവിറ്റ്​ കടങ്ങൾ തീർക്കുന്നതുൾപടെയുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ്​ വിധി ജീവിതം അപ്പാടെ തകർത്തെറിഞ്ഞത്

അഫാന്‍റെ കുടുംബത്തിന്‍റെ കട ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം. കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, കൂട്ടക്കൊലയ്ക്ക് കാരണം, വൻ കട ബാധ്യതയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പൊലീസ്. ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും.

കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്‍റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഫാന്‍റെ മൊഴിയെടുത്ത് സ്ഥരികരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ജീവിതവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല, അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലാപാതകങ്ങള്‍ക്ക് പിന്നില്‍ ഇതാണ് കാരണം എന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഫാന്‍ പറഞ്ഞത്. പൊലീസ് സ്വന്തം നിലയില്‍ കണ്ടെത്തിയ തെളിവുകളും അഫാന്‍റെ വാദം ശരിവെക്കുന്ന തരത്തിലാണെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ഉമ്മയെ കൊലപ്പെടുത്തിയ ശേഷം അഫാൻ നേരെ പോകുന്നത് പാങ്ങോടുള്ള അമ്മൂമ്മയുടെ വീട്ടേലക്കാണ്. ഒമ്പത് മിനുട്ടിനുള്ളില്‍ അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തി മാല എടുത്ത് തിരികെ വെഞ്ഞാറമൂട് ജംഗ്ഷിനിലേക്ക് വരികയായിരു‌ന്നു.

വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാൻ ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ക്കായി എസ് എൻ പുരത്തുള്ള പിതാവിന്‍റെ സഹോദരന്‍റെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം സഹാദോരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നതും. അഫാന്‍റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഫാന്‍റെ മൊഴിയെടുത്ത് സ്വന്തം നിലയില്‍ കണ്ടെത്തി വിവരങ്ങള്‍ സ്ഥിരീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങള്‍ ഡിവൈഎസ്പി മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അഫാന്‍റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ മടങ്ങുകയായിരന്നു. ഇന്ന് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അഫാന്‍റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്‍റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കി. കൂട്ട ആത്മഹത്യക്ക് വഴി തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്ന അഫാന്‍റെ മൊഴി  സ്ഥിരീകരിക്കാനാണിത്.


MORE LATEST NEWSES
  • ഓൺലൈൻ ട്രേഡിങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
  • വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
  • കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ.
  • കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.
  • മോഷ്ടിച്ച ബൈക്കുകളുമായി മൂന്നു പേർ പിടിയിൽ
  • സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് കെ. ദേവിക്ക്
  • വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി പൊലീസ്.
  • എട്ടാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ
  • ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ
  • വിദ്യാർഥി മരിച്ച നിലയിൽ
  • പുതുപ്പാടിയിൽ എം .ഡി എം എ പിടികൂടി
  • ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യാജ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
  • വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു.
  • വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച കെ.സി.ബി.സി നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ
  • അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും പിഴയും
  • കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകന് ദാരുണാന്ത്യം
  • വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു
  • എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു.
  • തീവണ്ടിയിൽ നിന്ന് തട്ടിയെടുത്ത ഒരു വയസ്സുകാരിയെ രക്ഷപ്പെടുത്തി.
  • കവര്‍ച്ച നടത്തി രക്ഷപ്പെടാന്‍ ശ്രമം; മലമ്പുഴയില്‍ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി പദവി റദാക്കി
  • മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ‌
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത., നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്
  • എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോടതിയുടെ നിര്‍ണായക ഉത്തരവ്
  • രാഷ്ട്രപതി ഒപ്പുവെച്ചു, വഖഫ് ഭേദഗതി നിയമമായി;
  • കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം, പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ
  • വഖഫ് ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്തയച്ച് ലീഗ് എംപിമാര്‍
  • ചാത്തമം​ഗലത്ത് ഇടിമിന്നലേറ്റു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു
  • ദീപിക ദിനപത്രം മുൻ മാനേജിംഗ് എഡിറ്റർ ഡോ. പി.കെ. ഏബ്രഹാം അന്തരിച്ചു.
  • കൊച്ചിയിൽ ജീവനക്കാരെ തൊഴിൽപീഡനത്തിനിരയാക്കിയ സ്ഥാപന ഉടമയ്ക്കെതിരേ നേരത്തെയും പരാതികൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്
  • ഐഎച്ച്ആർടിയിൽ പ്രഥമ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
  • കൊച്ചിയിലെ തൊഴിൽ പീഡനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  • ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
  • ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ
  • അപകടകരമായ രീതിയിൽ വാഹനമോടിച്ച് പോയവരെ പിന്തുടർന്ന് പൊലീസ്;കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • എറണാകുളത്ത് വീടിന്റെ കാർപോർച്ചിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
  • സ്വർണവിലയിൽ വൻ ഇടിവ്
  • വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ.
  • സമരം അമ്പത്തിയഞ്ചാം ദിവസത്തിലേക്ക്; കമ്മീഷനെ വയ്ക്കാമെന്ന തീരുമാനം മാറ്റാതെ സർക്കാർ
  • ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പിടിയിൽ.
  • രണ്ട് കെഎസ്ആർടിസി ബസുകളും പാൽ വണ്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്
  • ഭീതിയൊഴിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് നിപയല്ലെന്ന് സ്ഥിരീകരണം
  • ലഹരിയിൽ നിന്ന് മോചനം വേണം; താനൂർ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്
  • ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി
  • യുവാവിനെ തടഞ്ഞുവെച്ച് പണം കവര്‍ന്ന പ്രതി പിടിയില്‍
  • ഓൺലൈൻ തട്ടിപ്പുകാർക്ക് അക്കൗണ്ട് വാടകക്കു നൽകിയ കേസിൽ യുവതി പിടിയിൽ.
  • റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്.
  • വഖഫ് ഭേദഗതി ബില്ല്; ഏപ്രില്‍ 16-ന് വഖഫ് സംരക്ഷണ മഹാറാലി നടത്തുമെന്ന് മുസ്ലിം ലീഗ്