അജ്മാൻ: അജ്‌മാൻ രാജകുടുംബാഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. റൂളേഴ്സ്‌സ് കോർട്ടാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് അജ്മാൻ എമിറേറ്റിൽ മൂന്ന് ദിവസമാണ് ഔദ്യോഗിക ദുഃഖാചരണം. ദുഃഖാചരണ വിവരം അജ്‌മാൻ ഭരണാധികാരി എക്സിലൂടെ അറിയിക്കുകയായിരുന്നു.ഖബറടക്ക ചടങ്ങുകൾ ഇന്ന് ളുഹർ നമസ്കാരത്തിന് ശേഷം ജർഫിലെ ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. രാജ കോടതി ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു.