കൊല്ലം:മണ്‍ട്രോതുരുത്തില്‍ 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു. കിടപ്പുറം സ്വദേശി സുരേഷ് ബാബുവാണ് മരിച്ചത്. മണ്‍ട്രോതുരുത്ത് സ്വദേശി അമ്പാടിയാണ് വെട്ടികൊലപ്പെടുത്തിയത്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നു. മദ്യപാനത്തിന് ശേഷമുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സംഭവം.
രാത്രി ഒന്‍പത് മണിക്കാണ് സംഭവം. ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അമ്പാടി ആയുധമുപയോഗിച്ച് സുരേഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.