കോഴിക്കോട് : വൈക്കത്ത് നിന്നും കാണാതായ യുവാവിനെ കോഴിക്കോട് മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവട് സ്വദേശി ശരത്ചന്ദ്രബാബുവാണ് മരിച്ചത്. കുണ്ടായിത്തോട് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുത്തു. ഫെബ്രുവരി ഒന്ന് മുതലാണ് ശരത് ചന്ദ്രബാബുവിനെ കാണാതായത്.
കോഴിക്കോട് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ ശരത്തിനെ ഏറെ ദിവസം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.