വടകര :ട്രാവലറിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. കർണാടക സ്വദേശികളായ ശശി കുമാർ, പരമേശ എന്നിവരാണ പിടിയിലായത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഴിയൂർ ചെക്ക്പോസ്റ്റിന് മുൻവശം വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. ട്രാവലറിനുള്ളിൽ സൂക്ഷിച്ച 40.125 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.
കെ എ 50 എ 2205 നമ്പർ ട്രാവലർ വാഹനം കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മോഹൻദാസ് എം. കെ, അസി.എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിചിത്രൻ, ജിത്തു ലിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു